Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Policy Case

മദ്യനയക്കേസ്: കേജരിവാളിന് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) ദേ​ശീ​യ ക​ണ്‍വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് പു​തി​യ നോ​ട്ടീ​സ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

മ​ദ്യ​ന​യ​ക്കേ​സി​ൽ സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ കേ​ജ​രി​വാ​ളി​നെ വെ​റു​തേവി​ട്ട​തി​നെ​തി​രേ ഇ​ഡി ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണു നോ​ട്ടീ​സ്.

കേ​സി​ൽ നേ​ര​ത്തേ കേ​ജ​രി​വാ​ളി​ന​യ​ച്ച നോ​ട്ടീ​സ് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. കേ​ജ​രി​വാ​ളി​ന് ഏ​പ്രി​ൽ ഒ​ന്നി​ന് ഒ​രു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ആ​രും ഹാ​ജ​രാ​യി​ല്ലെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ കേ​ജ​രി​വാ​ൾ മ​നഃ​പൂ​ർ​വം സ​മ​ൻ​സു​ക​ൾ നി​രാ​ക​രി​ക്കു​ക​യാ​ണെ​ന്ന ഇ​ഡി​യു​ടെ വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ പ​രാ​തി​യാ​ണ് കേ​സി​ന്‍റെ ആ​ധാ​രം. എ​ന്നാ​ൽ, സ​മ​ൻ​സി​ന്‍റെ മ​നഃ​പൂ​ർ​വ​മു​ള്ള ലം​ഘ​നം കേ​ജ​രി​വാ​ൾ ന​ട​ത്തി​യെ​ന്നു സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ചാ​ര​ണ​ക്കോ​ട​തി കേ​ജ​രി​വാ​ളി​നെ വെ​റു​തെ വി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ഇ​ഡി​യു​ടെ ഹ​ർ​ജി.

Latest News

Corehub Up